
കോട്ടയം: യുഡിഎഫ് നോടും എൽഡിഎഫ് നോടും അനുഭാവമില്ലാത്ത സുറിയാനി കത്തോലിക്കരെ ബി ജെ പി ക്കനുകൂലമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ തലമുതിർന്ന ചില പഴയകാല കേരള കോൺഗ്രസ് നേതാക്കൾ ചേർന്ന് നാഷണൽ ഫാർമേഴ്സ് പാർട്ടിയെന്ന പുതിയ പാർട്ടി പ്രഖ്യാപിച്ചു. മേയ് 23 ന് കോട്ടയത്തു നടത്തിയ കേരള ഫാർമേഴ്സ് ഫെഡറേഷൻ്റെ സമ്മേളനത്തിൽ വെച്ചു പാർട്ടി പ്രഖ്യാപനം നടത്താനാണിരുന്നത്.
ഒരു മാസം മുമ്പ് തന്നെ ഇലക്ഷൻ കമ്മിഷനിൽ നിന്നു പാർട്ടിക്ക് രജിസ്ട്രേഷനും എടുത്തിരുന്നു. എന്നാൽ സംഘാടകരുടെ രാഷ്ട്രീയ ഉദ്ദേശം പുറത്തുവന്നതോടെ സമ്മേളനത്തിൽ പങ്കെടുക്കുമെന്നറിയിച്ചിരുന്ന കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയും ബിഷപ്പ് മാർ മാത്യു അറയ്ക്കൽ ഉം അവസാന നിമിഷം പങ്കെടുക്കാതെ പിന്മാറി. ഇതേ തുടർന്ന് കേരളത്തിലെ എൻ ഡി എ കൺവീനർ തുഷാർ വെള്ളാപ്പള്ളിയാണ് സമ്മേളനം ഉൽഘാടനം ചെയ്തത്.
ജോർജ്ജ് ജെ മാത്യു (പ്രസിഡണ്ട്) പി എം മാത്യു (ജന സെക്രട്ടറി) ജോസഫ് മൈക്കിൾ കള്ളി വയലിൽ ട്രഷറർ ) എം വി മാണി (വൈ. പ്രസിഡന്റ്) തുടങ്ങിയവരാണ് പുതിയ പാർട്ടിയുടെ പ്രധാന ഭാരവാഹികൾ. ഈ പാർട്ടി രൂപീകരണം കൊണ്ട് ബിജെപി ഉദ്ദേശിക്കുന്ന ഫലം ചെയ്താൽ ജോർജ് ജെ മാത്യുവിന് ഗവർണർ പദവി വാഗ്ദാനം ഉള്ളതായും സൂചന ഉണ്ട്.










